വിന്‍ഡോസില്‍ സിസ്റ്റം ബീപ് സൗണ്ട് ഒഴിവാക്കാം


ആദ്യകാല കംപ്യൂട്ടറുകളില്‍ സൗണ്ടിന് ഉപയോഗിച്ചിരുന്നത് സി.പി.യുവില്‍ തന്നെയുള്ള ചെറിയ സ്പീക്കറായിരുന്നു. ഇതാകട്ടെ മള്‍ട്ടി മീഡിയ ഉപയോഗത്തിന് പറ്റുന്നതല്ലായിരുന്നു.
എന്നാല്‍ ഇന്ന് സൗണ്ട് കാര്‍ഡുകളും, മികച്ച ശബ്ദസംവിധാനങ്ങളും ഉണ്ട്. എങ്കിലും മദര്‍ബോര്‍ഡില്‍ ചെറിയൊരു സ്പീക്കര്‍ ഉണ്ട്. ഇത് കംപ്യൂട്ടറിന്റെ തകരാറുകള്‍ തിരിച്ചറിയാന്‍ ടെക്‌നീഷ്യന്‍മാരെ സഹായിക്കുന്നതിനാണ്.
നിങ്ങള്‍ക്ക് വേണമെങ്കില്‍ ബീപ് സൗണ്ട് ഒപ്ഷന്‍ വിന്‍ഡോസ് 7 ല്‍ ഒഴിവാക്കാം.
Start ല്‍ My computer ല്‍ റൈറ്റ് ക്ലിക്ക് ചെയ്യുക
അതില് manage എടുത്ത് Computer management എടുക്കുക
ഇടത് വശത്ത് System tools ല്‍ Device Manager എടുക്കുക
മെനുവില്‍ view ല്‍ Show hidden files ക്ലിക്ക് ചെയ്യുക.

Non plug and play Drivers എടുക്കുക. ഇതില്‍ വലിയ ഒരു ലിസ്റ്റ് കാണാം.ഇതില്‍ Beep എന്നത് കണ്ട് പിടിക്കുക. അതില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. Properties ല്‍ ക്ലിക്ക് ചെയ്യുക.
Beep Properties ല്‍ Driver tab ല്‍ ക്ലിക്ക് ചെയ്യുക. Start up എന്നതില്‍ Disable സെലക്ട് ചെയ്യുക

OK ക്ലിക്ക് ചെയ്യുക. വിന്‍ഡോസ് റീ സ്റ്റാര്‍ട്ട് ചെയ്യുക. ഇനിയെപ്പോഴെങ്കിലും നിങ്ങള്‍ക്ക് പഴയത്‌പോലെയാക്കണമെങ്കില്‍ ഇപ്പോള്‍ ചെയ്തത് ആവര്‍ത്തിച്ച് മാറ്റം വരുത്താം.

Comments

comments