വിന്‍ഡോസില്‍ സംസാരിക്കുന്ന ക്ലോക്ക്


ക്ലോക്കുകള്‍ നിത്യജീവിതത്തില്‍ അനിവാര്യമായി മാറിയിരിക്കുന്നു. കംപ്യൂട്ടറിലാണെങ്കില്‍ ടാസ്‌ക്ബാറില്‍ സമയം കാണിക്കും. എന്നാല്‍ ഈ സമയം കംപ്യൂട്ടര്‍ പറഞ്ഞ് തന്നാലോ?
Ticktalker എന്ന സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചാല്‍ വിന്‍ഡോസിലെ ഡിഫോള്‍ട്ട് സൗണ്ട് ഉപയോഗിച്ച് കംപ്യട്ടര്‍ സമയം പറഞ്ഞ് തരും.
ഇതില്‍ 30 മിനറ്റ് ഒരു മണിക്കൂര്‍ ഇടവേളകളില്‍ സമയം അറിയിക്കാന്‍ സാധിക്കും.
ഈ ലിങ്ക് ഉപയോഗിച്ച് ടിക്ടാക്കര്‍ ഡൗണ്‍ലോഡ് ചെയ്യാം.
http://gusperez.com/wp/software/ticktalker
ഡൗണ്‍ലോഡ് ചെയ്യുന്ന ഫയല്‍ അണ്‍സിപ്പ് ചെയ്ത് എക്സ്റ്റ്രാക്ടഡ് ഫോള്‍ഡര്‍ തുറന്ന് Ticktalker.exe ല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.
ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ സിസ്റ്റം ട്രേയില്‍ ഇത് പ്രത്യക്ഷപ്പെടും.
അതില്‍ ക്ലിക്ക് ചെയ്ത് സെറ്റിങ്സ് എടുത്താല്‍ സെറ്റിങ്‌സില്‍ മാറ്റം വരുത്താം.

അലാമിന്റെ സാമ്പിള്‍ കേള്‍ക്കുകയുമാവാം.

Comments

comments