ലക്ഷ്മി റായ് നിര്‍ഭയയാകുന്നു



ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ കഥ സിനിമയാകുന്നു. ലക്ഷ്മി റായ് ആണ് ചിത്രത്തില്‍ നായികയാവുക. നേരത്തെ ഈ പെണ്‍കുട്ടിയുടെ വേഷം അവതരിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്ന് ലക്ഷ്മി റായ് പറഞ്ഞിരുന്നു. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം പുറത്തിറക്കാനാണ് ആലോചിക്കുന്നത്. ജി.എസ് വേണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ നായകന്‍ ഉണ്ണി മുകുന്ദനായിരിക്കും. പെണ്‍കുട്ടിയുടെ പിതാവിന്റെ വേഷം സലിം കുമാറാണ് അവതരിപ്പിക്കുന്നത്.

Comments

comments