റാഫി മെക്കാര്‍ട്ടിന്‍ വേര്‍പിരിയുന്നു!



മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകര്‍ വേര്‍പിരിയുന്നതായി വാര്‍ത്ത. ഹാസ്യ ചിത്രങ്ങളുടെ തിരക്കഥകളിലൂടെ സിനിമയില്‍ വളര്‍ന്ന് വന്ന റാഫി മെക്കാര്‍ട്ടിന്‍ അടുത്തകാലത്തായി ഏറെ പരാജയങ്ങള്‍ നേരിടുകയാണ്. പുതിയ സംവിധായകന്‍ ഫസല്‍ സംവിധാനം ചെയ്യുന്ന മുംബൈ ദോസ്തിന് ഇവര്‍ തിരക്കഥയെഴുതുന്നതായി വാര്‍ത്തയുണ്ടായിരുന്നു. പ്രിഥ്വിരാജ്, ജയസൂര്യ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ഈ ചിത്രം ഇപ്പോള്‍ മാററി വച്ചതായാണ് ഏറ്റവും പുതിയ വിവരം.

Comments

comments