യൂസര്‍നെയിം അവൈലബിളാണോ എന്ന് ചെക്ക് ചെയ്യാം.


ഇന്റര്‍നെറ്റ് ലഭ്യത ഇന്ന് സാധാരണമായിക്കഴിഞ്ഞു. ഉപയോഗിക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടുന്നു. ഇതിന്റെ ഒരു മറുവശമെന്നത് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഒരു ഐഡന്റിറ്റി ലഭിക്കുക എളുപ്പമല്ല എന്നതാണ്. പറയുന്നത് യൂസര്‍ നെയുമുകളെക്കുറിച്ചാണ്. സ്വന്തം പേരില്‍ യൂസര്‍ ഐ.ഡി എത്ര പേര്‍ക്കുണ്ടാവും. പേരും, വീട്ടുപേരും, ജനിച്ച വര്‍ഷവും എല്ലാം ചേര്‍ത്ത് ഒരു ഐഡി ഉണ്ടാക്കുകയാണ് സാധാരണ ചെയ്യാറ്. ഇതൊന്നു കിട്ടാന്‍ തന്നെ പലപ്രാവശ്യം ടൈപ്പ് ചെയ്ത് ചെക്ക് ചെയ്യണം.
80 ഓളം വെബ്‌സൈറ്റുകളില്‍ യൂസര്‍നെയിം അവൈലബിലിറ്റി ചെക്കുചെയ്യാവുന്ന ടൂളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
Namechk .
ഈ സൈറ്റില്‍ നിങ്ങള്‍ക്ക് യൂസര്‍ നെയിം അവൈലബിലിറ്റി ചെക്ക് ചെയ്യാം.
ഏതേ സൈറ്റില്‍ നിങ്ങള്‍ നല്കിയ യൂസര്‍ നെയിം ലഭ്യമാണെന്ന് കാണാം.

Comments

comments