യു.എസ്.ബി വഴിയുള്ള വൈറസ് ആക്രമണം തടയാന്‍


ഇപ്പോള്‍ സര്‍വ്വ സാധാരണമായി എല്ലാവരും ഉപയോഗിക്കുന്ന ഒരു ഉപകരണം ആണല്ലോ യു.എസ്.ബി ഡ്രൈവ്. അതുകോണ്ട് തന്നെ വൈറസുകള്‍,ട്രോജനുകള്‍,മാല്‍വെയറുകള്‍ എന്നിവ കയറാനും അത് മറ്റുള്ള കമ്പ്യൂട്ടറുകളിലേക്ക് പകരാനും ഏറ്റവും കൂടുതല്‍ സാദ്യതയും യു.എസ്.ബി ഡ്രൈവ് വഴിയാണ്,നമ്മളുടെ കമ്പ്യൂട്ടറില്‍ ആന്റി വൈറസുകള്‍ ഉണ്ടെങ്കില്‍ കൂടി യു.എസ്.ബി ഡ്രൈവ് വഴി വൈറസുകള്‍ പകരാനുള്ള സാധ്യത വളരെയധികമാണ്,ഇത്തരത്തിലുള്ള വൈറസ് ആക്രമണം എങ്ങനെ തടയാം എന്നതിനെക്കുറിച്ചാണ് ഇന്നത്തെ പോസ്റ്റ്.

യു.എസ്.ബി ഡ്രൈവ് വഴിയുള്ള വൈറസ് ആക്രമണം തടയാന്‍ 

•സ്റ്റാര്‍ട്ട് മെനുവിലെ റണ്‍ ക്ലിക്ക് ചെയ്ത് gpedit.msc എന്ന് ടെപ്പ് ചെയ്ത് എന്റെര്‍ അടിക്കണം
•അതിന് ശേഷം User Configuration ല്‍ ഉള്ള System ല്‍ ക്ലിക്ക് ചെയ്ത് വലത് വശത്തുള്ള Turn off Autoplay സെലക്ട് ചെയ്യണം
•വരുന്ന വിന്‍ഡോയില്‍ Enabled സെലക്ട് ചെയ്ത ശേഷം Turn off Autoplay on: എന്നതിന്റെ സ്ഥാനത്ത് All drives എന്ന് സെലക്ട് ചെയ്യണം
ഓട്ടോ റണ്‍ വഴിയാണ് യു.എസ്.ബി ഡ്രൈവ് വഴിയുള്ള വൈറസുകള്‍ കമ്പ്യൂട്ടറുകളില്‍ ആക്രമണം നടത്തുന്നത് ഇത് എനേബിള്‍ ചെയ്ത ശേഷം ആന്റി വൈറസുകള്‍ ഉപയോഗിച്ച് യു.എസ്.ബി ഡ്രൈവ് സ്കാന്‍ ചെയ്താല്‍ വൈറസുകളെ ഒരു പരിധിവരെ തടയാം

Comments

comments