മൗസ് ടിപ്‌സ്


എല്ലാവരും മൗസ് ഉപയോഗിച്ചാണ് കംപ്യൂട്ടര്‍ കൈകാര്യം ചെയ്യുന്നത്. ചില മൗസ് ടിപ്‌സ് ഇതാ.
* മിക്ക ടെക്സ്റ്റ് എഡിറ്റര്‍ പ്രോഗ്രാമുകളിലും Shift കീയും മൗസും ഉപയോഗിച്ച് പോര്‍ഷന്‍സ് ഹൈലൈറ്റ് ചെയ്യാന്‍ സാധിക്കും. കഴ്‌സര്‍ പാരഗ്രാഫിന്റെ ആദ്യം വെച്ച് ഷിഫ്റ്റ് അമര്‍ത്തുക..എന്നിട്ട് മൗസ് പാരഗ്രാഫിന്റെ അന്ത്യത്തില്‍ ക്ലിക്ക് ചെയ്യുക. ആ ഭാഗം മുഴുവന്‍ സെലക്ടാവും.
*മൗസ് വീല്‍ സ്‌ക്രോള്‍ ചെയ്യാന്‍ മാത്രമല്ല. അത് ക്ലിക്ക് ബട്ടണായും ഉപയോഗിക്കാം. ഉദാഹരണത്തിന് വെബ് പോജില്‍ ലിങ്ക് ഓപ്പണ്‍ ചെയ്യാന്‍ വീലില്‍ ക്ലിക്ക് ചെയ്താല്‍ മതി.
*കണ്‍ട്രോള്‍ കീ അമര്‍ത്തിപ്പിടിച്ച് സ്ക്രോള്‍ ചെയ്താല്‍ പേജ് സൂം ഇന്‍, സൂം ഔട്ട് എന്നിവ വേഡ്, സ്‌പ്രെഡ് ഷീറ്റുകള്‍ എന്നിവയില്‍ ചെയ്യാം.
*ബ്രൗസ് ചെയ്യുമ്പോള്‍ ctrl അമര്‍ത്തിക്കൊണ്ട് ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ ടാബ് കിട്ടും.

Comments

comments