മോഹന്‍ലാല്‍ ഫേസ്ബുക്കില്‍



സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ഫേസ് ബുക്കില്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്തു. നിരവധി വ്യജ പ്രൊഫൈലുകള്‍ മറ്റ് പല നടന്‍മാരെയും പോലെ മോഹന്‍ലാലിന്റെ പേരിലും ഉണ്ട്. പല വ്യാജ വാര്‍ത്തകളും ഇതുവഴി പുറത്ത് വരുന്നുമുണ്ട്. ഇതിന് പരിഹാരമെന്ന നിലക്കാണ് ഫേസ് ബുക്ക് അംഗത്വം മോഹന്‍ലാല്‍ എടുത്തത്. ആക്ടര്‍ മോഹന്‍ലാല്‍ ഒഫിഷ്യല്‍ എന്നാണ് അക്കൗണ്ട്. മോഹന്‍ലാല്‍ നിലവില്‍ ബ്ലോഗെഴുതുന്ന വ്യക്തിയാണ്. ടി.പി ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് മോഹന്‍ലാല്‍ എഴുതിയ ബ്ലോഗ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

Comments

comments