മൊബൈല്‍ ബ്രൗസറുകള്‍..


ഇന്റര്‍നെറ്റ് ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. പിസികളില്‍ ഉപയോഗിക്കപ്പെടുന്നതിനേക്കാള്‍ ഇന്ന് മൊബൈല്‍ ഫോണുകളിലാണ് നെറ്റ് ഉപയോഗിക്കപ്പെടുന്നത്. സ്മാര്‍ട്ട ഫോണുകളില്‍ നിന്ന് താഴേക്കിറങ്ങി 2000 രൂപ വിലയുള്ള സെറ്റില്‍ വരെ ജിപിആര്‍എസ് കണക്ഷന്‍ ലഭിക്കും.
ഏതാനും ഫ്രീ മൊബൈല്‍ ബ്രൗസറുകള്‍ താഴെ പരിചയപ്പെടുത്തുന്നു.
Opera Mini
ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത ബ്രൗസറാണിത്. കംപ്യൂട്ടറുകലില്‍ ഉപയോഗം കുറവാണെങ്കിലും മൊബൈല്‍ സെറ്റുകളില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്നത് ഈ ബ്രൗസറാണ്.
ജാവ അധിഷ്ഠിതം, സൗജന്യമാണ്.
Skyfire
സൂം സൗകര്യവും, യുട്യൂബ് പോലുള്ള സര്‍വ്വീസുകളും ഇതില്‍ ലഭിക്കും. ആന്‍ഡ്രോയ്ഡ്, ഐ ഫോണ്‍, സിംബിയന്‍, വിന്‍ഡോസ് എന്നീ വേര്‍ഷനുകളുണ്ട്. സൗജന്യമാണ്.
Safari
ടച്ച് ബോസ്ഡ് ബ്രൗസര്‍. ഐഫോണുകളിലാണ് ഇതുപയോഗിക്കുന്നത്.
Google Android
നല്ല ഡിസ്‌പ്ലേയുള്ള, ടച്ച് ഫോണുകള്‍ക്ക് ഉപകരിക്കുന്ന ബ്രൗസര്‍. ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ്.
Bolt
ജാവയിലധിഷ്ടിതമായ ബ്രൗസര്‍. വിഡ്ജറ്റുകളുമുണ്ട്.

Comments

comments