മൈക്രോസോഫ്റ്റ് വിന്റോ ഹെല്‍പ്ല്


1. F10 or ALT = മെനു ബാര്‍ സെലക്ട് ചെയ്യുന്നതിന് ഉപയോഗിക്കാം. തുറന്നു വച്ച് മെനു/സബ് മെനു തുറക്കുന്നതിനോ അടയ്ക്കുന്നതിനോ വേണ്ടിയും ഉപയോഗിക്കാം.
2. CTRL+TAB or CTRL+SHIFT+TAB = കീ ബോര്‍ഡ് ഉപയോഗിച്ച് മൈക്രോസോഫ്റ്റ് ഓഫീസ് വിന്‍ഡോ ഉപയോഗിക്കുമ്പോള്‍ F10 or ALT അമര്‍ത്തി മെനുബാര്‍ ആക്ടിവേറ്റ് ചെയ്തതിനുശേഷം ടൂള്‍ ബാര്‍/ടാസ്‌ക്ക് പാന്‍ (task pane) ഇവ സെലക്ട് ചെയ്യുന്നത് വേണ്ടി CTRL+TAB or CTRL+SHIFT+TAB ഉപയോഗിക്കാം. അതിനുശേഷം ഏറോ കീയുടെ സഹായത്തോടെ ഏതു ടൂളില്‍ വേണമെങ്കിലും സെലക്ട് ചെയ്യാവുന്നതാണ്. 
3. TAB or SHIFT+TAB = മെനു ബാര്‍ / ടൂള്‍ ബാര്‍ സെലക്ട് ചെയ്തതിനുശേഷം മറ്റു മെനുവിലേക്കും ടൂള്‍സിലേക്കും സെലക്ഷന്‍ മാറ്റുന്നതിന് TAB or SHIFT+TAB കീ അമര്‍ത്തിയാല്‍ മതി.
4. ENTER = സെലക്ട് ചെയ്ത മെനു അല്ലെങ്കില്‍ സെലക്ട് ചെയ്ത് ബട്ടണിന്റെയോ കമാന്റോ പ്രവര്‍ത്തിപ്പിക്കുന്നതിന് ENTER കീ പ്രസ് ചെയ്യുക.

5. SHIFT+F10 = സെലക്ട് ചെയ്ത ഒരു ഐറ്റത്തിന്റെ ഷോര്‍ട്ട് കട്ട് മെനു ദൃശ്യമാകുന്നതിന് SHIFT+F10 ഉപയോഗിക്കാം. അതായത് Right Click ചെയ്താല്‍ കിട്ടുന്ന പ്രവര്‍ത്തനം തന്നെ ഇവിടെയും നടക്കും. സെലക്ട് ചെയ്ത ഒരു ഐറ്റത്തിന്റെ കമാന്റുകള്‍ ആണ് ഇവിടെ തെളിയുന്നത്.

6. ALT+SPACEBAR = ഏറ്റവും മുകളില്‍ ഉള്ള ടൈറ്റില്‍ ബാറുമായി ബന്ധപ്പെട്ട ഷോര്‍ട്ട്കട്ട് മെനുകള്‍ ദൃശ്യമാക്കാന്‍ ഉപയോഗിക്കാം.

7. DOWN ARROW or UP ARROW = ഒരു മെനു/സബ് മെനു തുറന്നുകഴിഞ്ഞാല്‍ കാണുന്ന കമാന്റുകളിലേക്ക് ആവശ്യാനുസരണം സഞ്ചരിക്കുന്നതിന് ഉപയോഗിക്കാം.

8. LEFT ARROW or RIGHT ARROW = സെലക്ട് ചെയ്ത ടുള്‍ബാറിലൂടെയും മെനുബാറിലൂടെയും ഇടത്തേക്കും വലത്തേക്കും സഞ്ചരിക്കാം. കൂടാതെ മെയിന്‍ മെനുവില്‍ നിന്ന് സബ്‌മെനുവിലേക്ക് മാറാന്‍ സാധിക്കും.

9. HOME or END = തുറന്ന മെനുവിലേയും സബ് മെനുവിലേയും ആദ്യത്തേതും അവസാനത്തേതുമായ മെനുവിലേക്ക് എളുപ്പത്തില്‍ ചാടുന്നതിന് ഈ കീ ഉപയോഗിക്കാം.
10. ESC = തുറന്നുവച്ച മെനു/സബ് മെനു അടക്കുന്നതിന്.
11. SHIFT+DOWN ARROW = സെലക്ട് ചെയ്ത് മെനു തുറക്കുന്നതിന്
12. CTRL+DOWN ARROW = സെലക്ട് ചെയ്ത മെനുവില്‍ തുറന്ന കുള്ളന്‍ മെനു മുഴുവനായും തുറക്കുന്നതിന് ഉപയോഗിക്കാം.
13. ALT+CTRL+= (equal sign) = ഒരു മെനുവിലേക്ക് ടൂള്‍ബാര്‍ ബട്ടണ്‍ കൂട്ടിച്ചേര്‍ക്കുന്നതിന്
14. ALT+CTRL+- (dash key) = ഒരു കമാന്റ് മെനുബാറില്‍ നിന്ന് ഒഴിവാക്കുന്നതിന്.
15. ALT അമര്‍ത്തി മെനുബാറിലെ ഒരു മെനു തെരഞ്ഞെടുക്കാം.
16. CTRL+TAB ഉപയോഗിച്ച് മെനുബാര്‍/ടൂള്‍ ബാര്‍/ ടാസ്‌ക് പാന്‍ എന്നിവ തെരഞ്ഞെടുക്കാം.

Comments

comments