മീശമാധവന് രണ്ടാം ഭാഗമില്ലെന്ന് ലാല്‍ ജോസ്



മീശമാധവന്റെ രണ്ടാം ഭാഗത്തിനായി ദിലീപും, കാവ്യമാധവനുമടക്കം തന്നെ നിര്‍ബന്ധിച്ചിരുന്നെന്ന് ലാല്‍ ജോസ്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളും, പല അഭ്യുദയകാംഷികളും ഇതേ ആവശ്യം തന്നോട് ഉന്നയിച്ചിരുന്നെന്നും ലാല്‍ ജോസ് പറയുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച വിജയ ചിത്രങ്ങളിലൊന്നാണ് മീശമാധവന്‍. എന്നാല്‍ താന്‍ മീശമാധവന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിച്ചിട്ട്പോലുമില്ലെന്നും ചിത്രത്തിന്റെ കഥ അവസാനിച്ചതാണെന്നും സംവിധായകന്‍ പറയുന്നു. ഒരിക്കലും ഒരു തുടര്‍ച്ച ആവശ്യപ്പെടുന്ന കഥയല്ല മീശമാധവന്റേത്.

Comments

comments