മമ്മൂട്ടി രഞ്ജിത് ചിത്രം വീണ്ടും



മമ്മൂട്ടിയെ നായകനാക്കി മലബാര്‍ എന്ന ചിത്രം രഞ്ജിത് സംവിധാനം ചെയ്യുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ലഭ്യമായ വിവരം ഈ ചിത്രത്തിന് രഞ്ജിത് സ്‌ക്രിപ്റ്റ് എഴുതുന്നു, സംവിധാനം ചെയ്യുന്നത് ജി.എസ് വിജയനാണ് എന്നാണ്. രഞ്ജിത് ഈ ചിത്രം സംവിധാനം ചെയ്യുമെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ 2012 ല്‍ തന്നെ രഞ്ജിത് മമ്മൂട്ടിയെ നായകനാക്കി വേറൊരു ചിത്രം സംവിധാനം ചെയ്യുമെന്ന് കേള്‍ക്കുന്നു. മികച്ച ഒരു കഥാപാത്രത്തിലൂടെ ഒരു വിജയം ലക്ഷ്യമാക്കിയാണ് മമ്മൂട്ടി രഞ്ജിതിന് ഡേറ്റ് നല്കിയിരിക്കുന്നത്.

Comments

comments