മദിരാശിക്ക് നിയമകുരുക്ക് !



അടുത്തകാലത്തായി ഏറെ പ്രതിസന്ധികള്‍ നേരിടുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. അവസാനമായി ഇറങ്ങിയ ചിത്രങ്ങളൊക്കെ ഏറെ കാശുമുടക്കി മുന്‍നിര താരങ്ങളെ വച്ച് ചെയ്തിട്ടും ബോക്സോഫീസില്‍ തകര്‍‌ന്നടിഞ്ഞു. സിംഹാസനത്തിന്‍റെ വന്‍പരാജയത്തില്‍ നിന്നാണ് ആക്ഷനില്‍ നിന്ന് ഹാസ്യത്തിലേക്ക് ചുവടുമാറ്റുന്നുവെന്ന വാര്‍ത്തയോടെ മദിരാശി ആരംഭിച്ചത്. ജയറാമായിരുന്നു ഈ ചിത്രത്തിലെ നായകന്‍. ഒക്ടോബറില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം ചിത്രത്തിലെ ലൈറ്റ്-ക്യാമറ യൂണിറ്റ് പ്രവര്‍ത്തകര്‍ കേസ് നല്കിയതിനാലാണ് മാറ്റിവച്ചതെന്നാണ് പുതിയ വാര്‍ത്തകള്‍. പ്രതിഫലം പൂര്‍ണ്ണമായി നല്കാത്തതിനെ തുടര്‍ന്ന് ഇതിന്‍റെ അണിയറ പ്രവര്‍ത്തകര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഈ വാര്‍ത്ത തെറ്റാണെന്നും ചിത്രം നവംബര്‍ അവസാനത്തോടെ റിലീസ് ചെയ്യുമെന്നാണ് ഷാജി കൈലാസ് പറയുന്നത്. ജയറാം, മേഘ്ന രാജ്, മീര നന്ദന്‍ എന്നിവരാണ് മദിരാശിയിലെ പ്രധാന താരങ്ങള്‍.

Comments

comments