ഭക്തിപ്രസ്ഥാനത്തില്‍ കുഞ്ചാക്കോ ബോബന്‍



ഗോഡ് ഫോര്‍ സെയില്‍-ഭക്തി പ്രസ്ഥാനം എന്ന ചിത്രത്തിലൂടെ ബാബു ജനാര്‍ദ്ധനന്‍ വരച്ച് കാട്ടുന്നത് സമകാലീന കേരളത്തിലെ ആത്മീയ വാണിഭങ്ങളെയാണ്. ആള്‍ദൈവങ്ങള്‍ വളര്‍ച്ച നേടുന്ന കേരളത്തിലെ കാലാവസ്ഥ പശ്ചാത്തലമാകുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ വേഷം ഒരു ആള്‍ദൈവത്തിന്റേതാണ്. സാധാരണക്കാരനായ ഒരാള്‍ ആള്‍ദൈവമായി മാറുന്നതും അതില്‍ പിടിച്ച് നില്‍ക്കാന്‍ പെടുന്ന പ്രയാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. എന്നാല്‍ ചിത്രത്തിലെ വേഷം സന്തോഷ് മാധവനെ മാതൃകയാക്കിയല്ലെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു.

Comments

comments