ബ്ലോഗിനെ പി.ഡി.എഫ് ആക്കാം.


ഇന്ന് ബ്ലോഗുകള്‍ വളരെ സീരിയസ്സായി തന്നെ കൈകാര്യം ചെയ്യപ്പെടുന്ന മേഖലയാണെന്ന് പറയേണ്ടിയിരിക്കുന്നു. ടെക്‌നോളജി, ഹെല്‍ത്ത്, കംപ്യൂട്ടര്‍, പാചകം, സാഹിത്യം എന്നുവേണ്ട എല്ലാ മേഖലകളെയും ബ്ലോഗുകല്‍ സ്പര്‍ശിക്കുന്നു. വളരെ വിജ്ഞാനപ്രദങ്ങളായ നിരവധി ബ്ലോഗുകള്‍ ഇന്ന് നിലവിലുണ്ട്. ഇവ ഓഫ് ലൈനായി കൂടി ലഭിച്ചാല്‍ അത് വളരെ സൗകര്യമുള്ള കാര്യമാകും.
അതിനുള്ള മാര്‍ഗ്ഗം താഴെ പറയുന്നു.
http://blog2book.pothi.com/ സൈറ്റ് സന്ദര്‍ശിക്കുക.
Start Now ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
ബ്ലോഗ് അഡ്രസ് നല്‌കേണ്ടിടത്ത് URL നല്കുക.
പോസ്റ്റ് ഒപ്ഷനില്‍ എത്രത്തോളം പേജുകല്‍ ഉള്‍പ്പെടുത്തണം എന്ന് കൊടുക്കുക.
Get the posts ക്ലിക്ക് ചെയ്യുക. ഏതെങ്കിലും പോസ്റ്റ് വേണ്ടെങ്കില്‍ അണ്‍ചെക്ക് ചെയ്യുക.
അടുത്ത സ്‌റ്റെപ്പില്‍ കസ്റ്റമൈസ് ചെയ്യാം. ഇമേജുകളും, പോസ്റ്റ് ഡേറ്റും വേണമെങ്കില്‍ ഒഴിവാക്കാം.
ടൈറ്റില്‍, സബ് ടൈറ്റില്‍, എഴുത്തുകാരന്റെ പേര് , കവര്‍ എന്നിവ സെറ്റ് ചെയ്യാം.
ഇനി Create my book ല്‍ ക്ലിക്ക് ചെയ്യുക.
ഈ പ്രവര്‍ത്തി പൂര്‍ത്തിയായാല്‍ Download ebook ല്‍ ക്ലിക്ക് ചെയ്യുക.

Comments

comments