ഫ്രൈഡേ : റംസാന്‍ റിലീസ്



ഡയമണ്ട് നെക്ലേസിന് ശേഷം ഫഹദ് ഫാസില്‍ നായക വേഷത്തിലഭിനയിക്കുന്ന ഫ്രൈഡേ റംസാന്‍ റിലീസായി പ്ലാന്‍ ചെയ്യുന്നു. ആഗസ്റ്റ് 18 നാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ഒരു ഓട്ടോ ഡ്രൈവറുടെ വേഷമാണ് ഫഹദിന് ഈ ചിത്രത്തില്‍. വിജയരാഘവന്‍, ആഷ ശരത്, ആന്‍ അഗസ്റ്റിന്‍, ടിനി ടോം തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ഡയമണ്ട് നെക്ലേസ് വിജയിച്ചതോടെ ഫഹദിന്റെ താരമൂല്യം വര്‍ദ്ധിച്ചിട്ടുണ്ട്. ഇരുപത് കേന്ദ്രങ്ങളില്‍ അമ്പത് ദിവസം തികച്ച ചിത്രം സാമ്പത്തികമായി മികച്ച വിജയം നേടി.

Comments

comments