ഫേസ്ബുക്കില്‍ ഒരു ഫ്രണ്ടിനെ മറ്റൊരു ഫ്രണ്ടില്‍ നിന്ന് മറയ്ക്കാം.


ഫേസ് ബുക്കില്‍ നിങ്ങള്‍ ഒരാളെ ഫ്രണ്ടാക്കിയാല്‍ മറ്റ് ഫ്രണ്ട്‌സിനെല്ലാം ഇയാളെ കാണാന്‍ സാധിക്കും. ഇതല്ലാതെ ഒരാളെ മാത്രമായി മറയ്ക്കുക സാധ്യമല്ല. അല്ലെങ്കില്‍ നിങ്ങളുടെ ഫ്രണ്ട്‌സ് ലിസ്റ്റ് മുഴുവനായും മറയ്ക്കണം. ഇതല്ലാതെ എന്താണ് വഴി.
ചെയ്തു നോക്കുക.
ആദ്യം നിങ്ങളുടെ ഫേസ് ബുക്ക് അക്കൗണ്ടില്‍ പ്രൊഫൈല്‍ എടുത്ത് ചെറിയ പെന്‍സില്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക. (ഫ്രണ്ട്‌സ് സെക്ഷനില്‍)
friends and family ല്‍ Edit Profile വരുമ്പോള്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ചെറിയ ഐക്കണ്‍ കാണുന്നതില്‍ ക്ലിക്ക് ചെയ്യുക. ലിസ്റ്റില്‍ Only me സെലക്ട് ചെയ്താല്‍ നിങ്ങള്‍ക്ക് മാത്രമേ നിങ്ങളുടെ ഫ്രണ്ട്‌സ് ലിസ്്റ്റ് കാണാന്‍ സാധിക്കൂ.
ഒരു ഫ്രണ്ട് നിങ്ങളുടെ മുഴുവന്‍ ഫ്രണ്ട്‌സിനെയും കാണുന്നത് തടയാന്‍ Custom എടുക്കുക.

മാര്‍ക്ക് കാണുന്നിടത്ത് ഫ്രണ്ടിന്റെ പേര് ടൈപ്പ് ചെയ്യുക. ഒന്നിലധികം പേരുണ്ടെങ്കില്‍ അവരുടെ പേരും Hide this from എന്നിടത്ത് നല്കുക.
Save ചെയ്യുക.
ഇങ്ങനെ ചെയ്യുമ്പോള്‍ ആ ഫ്രണ്ട്‌സിന് നിങ്ങളുടെ മറ്റ് ഫ്രണ്ട്‌സിനെയൊന്നും കാണാനാവില്ല. ഇത് അവരുടെ സംശയത്തിനിടയാക്കിയേക്കും.

Comments

comments