ഫേക്ക് ഐ.ഡികള്‍ നീക്കുന്നു മോഹന്‍ലാലിന്റെ ഫേസ് ബുക്ക് അക്കൗണ്ടിന് വന്‍ പ്രതികരണം



അടുത്തിടെ ഫേസ്ബുക്കിലെ വ്യാജ പ്രൊഫൈലുകള്‍ക്കെതിരെ മോഹന്‍ലാല്‍ രംഗത്ത് വന്നിരുന്നു. നിരവധി വ്യാജ പ്രൊഫൈലുകള്‍ തുടര്‍ന്ന് ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു. തുടര്‍ന്ന് വന്‍ പ്രതികരണമാണ് ഒറിജിനല്‍ പ്രൊഫൈലിന് ലഭിക്കുന്നത്. ഇപ്പോള്‍ ഏറ്റവും അധികം വിസിറ്റും, ലൈക്കും നേടിയ ഒരു മലയാളിയു‌ടെ പ്രൊഫൈല്‍ മോഹന്‍ലാലിന്റേതാണ്. മൂന്നര ലക്ഷം ലൈക്കുകള്‍ ഇതിനകം നേടിയ ലാലിന് ദിവസം ശരാശരി പതിനായിരത്തിനടുത്ത് ലൈക്ക് ലഭിക്കുന്നുണ്ട്.

Comments

comments