ഫെഫ്കക്കെതിരെ വിനയന്‍



ഫെഫ്ക്കക്കെതിരെ വീണ്ടും ആരോപണവുമായി വിനയന്‍ രംഗത്തെത്തി. തന്റെ പുതിയ ചിത്രമായ ഡ്രാക്കുളയുടെ മിക്സിംഗ് തടസപ്പെടുത്താന്‍ ഫെഫ്ക ഭാരവാഹിയായ ബി.ഉണ്ണികൃഷ്ണന്‍ ശ്രമിച്ചു എന്നാണ് ആരോപണം. പ്രിയദര്‍ശന്റെ സ്റ്റുഡിയോയിലായിരുന്നു മിക്സിംഗ് നടക്കേണ്ടിയിരുന്നത്. ബി.ഉണ്ണികൃഷ്ണന്‍ ഇടപെട്ട് ഇത് തടസപ്പെടുത്തിയതിനാല്‍ എ.ആര്‍ റഹ്മാന്റെ സ്റ്റുഡിയോയിലാണ് വര്‍ക്ക് പൂര്‍ത്തിയാക്കിയത്. ഫെബ്രുവരി എട്ടിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളത്തിലെ താരസംഘടനയുമായിനിരന്തരം കലഹിക്കുന്ന വിനയന്‍ പുതുമുഖങ്ങളെ അണിനിരത്തിയാണ് ഡ്രാക്കുള ഒരുക്കിയിരിക്കുന്നത്. ത്രിഡി ചിത്രമാണ് ഡ്രാക്കുള. ഈ ചിത്രത്തിന്‍റെ ഇംഗ്ലീഷ് പതിപ്പ് ഹോളിവുഡ് ചലച്ചിത്ര നിര്‍മ്മാതാക്കളായ യൂണിവേഴ്സല്‍ പിക്ചേഴ്സ് ഏറ്റെടുത്തതായി വിനയന്‍ പറയുന്നു. തമിഴ്, കന്നട ഭാഷകളിലും പുറത്തിറങ്ങാനൊരുങ്ങുന്ന ചിത്രത്തിന്‍റെ പേര് ഡ്രാക്കുള 2012 എന്നത് മാറ്റി ഡ്രാക്കുള 2013 എന്നാക്കുമോയെന്നാണ് ഇനി അറിയാനുള്ളത്. അതോടൊപ്പം വിനയന്റെ വന്‍മുതല്‍ മുടക്കുള്ള ഈ ഇന്ത്യന്‍ ഡ്രാക്കുള തീയേറ്ററില്‍ സ്വീകരിക്കപ്പെടുമോയെന്നും.

Comments

comments