പ്രൊജക്ടര്‍ മൊബൈല്‍ ഫോണ്‍


മൊബൈല്‍ ഫോണില്‍ എന്തെല്ലാം ഉള്‍ക്കൊള്ളിക്കാമെന്നതിന് സാധാരണക്കാരന്റെ ബുദ്ധിയൊന്നും പോര. ഫോണെന്ന വസ്തു കോളിങ്ങിന് മാത്രമല്ല എന്ന് നമ്മളെ പഠിപ്പിച്ചത് മൊബൈല്‍ ഫോണ്‍ കമ്പനികളാണ്. പലപ്പോഴും വിളിയൊഴിച്ച് ബാക്കിയെല്ലാ ആവശ്യങ്ങളും അതില്‍ നടക്കുകയും ചെയ്യും.
ടോര്‍ച്ച്, കാല്‍ക്കുലേറ്റര്‍, വീഡിയോ, ഫോട്ടോ, റേഡിയോ, റെക്കോര്‍ഡര്‍ എന്നിങ്ങനെ പരിചിതമായ ഉപയോഗങ്ങള്‍ ഏറെയുണ്ട്. എന്നാല്‍ അത്രക്ക് ക്ലിക്കാവാത്ത ഒരുപയോഗമാണ് പ്രൊജക്ടറിന്റേത്. വലിയ സ്‌ക്രീനില്‍ വീഡിയോകളും മറ്റും കാണാനുപയോഗിക്കുന്ന പ്രൊജക്ടറും ഫോണിലെത്തിയിട്ട് കുറച്ച് കാലമായി. എന്നാല്‍ വര്‍ദ്ധിച്ച ബാറ്ററി ഉപയോഗം ഇതിന്റെ പ്രധാന പ്രശ്‌നമാണ്.നിരവധി ചൈനീസ് മോഡലുകള്‍ ഇത്തരം ഫോണുകളുടെ തരത്തില്‍ ഉണ്ട്.

ഇപ്പോള്‍ ഇന്ത്യന്‍ കമ്പനിയായ MAXX ഒരു പ്രൊജക്ടര്‍ ഫോണ്‍ പുറത്തിറക്കിയിരിക്കുന്നു.5 മെഗാപിക്‌സല്‍ കാമറയും, 2.8 ഇഞ്ച് ടച്ച് സ്‌ക്രീനുമുള്ള ഈ മൊബൈലിന്റെ പ്രധാന സവിശേഷത പ്രൊജക്ടര്‍ തന്നെ. മോഡല്‍ നെയിം MAXX focus (MTP9)
208mhz പ്രൊസസ്സറാണ് ഇതിന്.Mp4, 3gp ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യും. King movie player എന്ന ആപ്ലിക്കേഷനും ഇതിലുണ്ട്. ഇത് വീഡിയോകളുടെ സൈസ് പത്തിലൊന്നായി ചുരുക്കും.
പ്രൊജക്ടര്‍ സ്റ്റാന്റും ഇതിനൊപ്പമുണ്ട്.
1200 MAh ബാറ്ററിയാണ് ഇതിലുപയോഗിക്കുന്നത്. ജാവയില്‍ പ്രവര്‍ത്തിക്കുന്നു.
വില 6999 രൂപ മാത്രം.

Comments

comments