പ്രിയങ്കക്ക് വിവാഹം



നടി പ്രിയങ്ക വിവാഹിതയായി. തമിഴ് സിനിമയില്‍ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന ലോറന്‍സ് റാം ആണ് വരന്‍. വെയില്‍ എന്ന തമിഴ് ചിത്രത്തില്‍ പ്രിയങ്ക അഭിനയിച്ചിരുന്നു. വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും നേടിയിട്ടുണ്ട്. ഇവിടം സ്വര്‍ഗമാണ് എന്ന ചിത്രത്തിലും ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. വിവാഹശേഷം നല്ല കാരക്ടറുകള്‍ ലഭിച്ചാല്‍ അഭിനയിക്കുമെന്ന് പ്രിയങ്ക പറഞ്ഞു.

Comments

comments