പ്രതാപ് പോത്തന്‍ സംവിധാനത്തിലേക്ക്



ഏറെ വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം മലയാളത്തില്‍ മടങ്ങിയെത്തിയ പ്രതാപ് പോത്തന്‍ സംവിധാനത്തിലേക്ക് തിരിയുന്നു. തകര പോലുള്ള ചിത്രങ്ങളില്‍ അഭിനയിച്ച് മലയാളത്തില്‍ തരംഗം സൃഷ്ടിച്ച പ്രതാപ് പോത്തന്‍ പിന്നീട് മലയാളത്തില്‍ നിന്ന് പൂര്‍ണ്ണമായും അകന്ന് നില്ക്കുകയായിരുന്നു. 22 ഫിമെയില്‍ കോട്ടയത്തിലൂടെ വീണ്ടും മലയാളത്തില്‍ ശ്രദ്ധേയനായ പ്രതാപ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് വി.ബി.കെ മേനോനാണ്. അഭിനയരംഗത്ത് മികച്ച വേഷങ്ങള്‍ ഇപ്പോള്‍ ഇദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. ലാല്‍ ജോസിന്റെ അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ പ്രതാപ് പോത്തന്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

Comments

comments