പേരന്റല്‍ കണ്‍ട്രോള്‍ വിന്‍ഡോസ് 7 ല്‍


കംപ്യുട്ടര്‍ ജനകീയമാവുകയും രക്ഷിതാക്കളെല്ലാം കുട്ടികള്‍ക്ക് കംപ്യൂട്ടര്‍ വാങ്ങിക്കൊടുക്കാന്‍ തുടങ്ങുകയും ചെയ്തതോടെ അതിന്റെ ദുരുപയോഗവും, മറ്റ് പ്രശ്‌നങ്ങളും സജീവമായി. കുട്ടികളെ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രിക്കുന്നതിന് പേരന്റല്‍ കണ്ട്രോള്‍ എന്ന ഒപ്ഷന്‍ വിന്‍ഡോസ് 7 ല്‍ ലഭ്യമാണ്.
സ്‌റ്റെപ്‌സ്
1. Start ക്ലിക്ക് ചെയ്യുക.
2. കണ്‍ട്രോള്‍ പാനല്‍ എടുക്കുക.

3. കണ്‍ട്രോള്‍ പാനലില്‍ User accounts and family safety എന്നതിന് താഴെയുള്ള Set up parental controls for any user ക്ലിക്ക് ചെയ്യുക.
4. ഡിസ്‌പേ വരുന്ന യൂസറുകളില്‍ പേരന്റല്‍ കണ്‍ട്രോള്‍ നല്‍കേണ്ടത് സെലക്ട് ചെയ്യുക.

5. ഇനി വരുന്ന വിന്‍ഡോയില്‍ parental controes എന്നിടത്ത് On, enforce contents settings എന്നതില്‍ ക്ലിക്ക് ചെയ്യുക.
6. ഇപ്പോള്‍ വലത് ഭാഗത്ത് Time limits, Game ratings, Programme limits എന്നിവ പ്രത്യക്ഷപ്പെടും. ഇതില്‍ Time limit ന് നേരെ Off ക്ലി്ക് ചെയ്യുക.

7.കംപ്യൂട്ടര്‍ ഉപയോഗിക്കേണ്ട സമയം ഇവിടെ നിജപ്പെടുത്താം. നീല നിറം കാണുന്ന സമയത്ത് കംപ്യൂട്ടര്‍ ബ്ലോക്ക് ചെയ്യപ്പെടും.
OK നല്കുക.

8. Game rating നേരെയുള്ള Off ക്ലിക്ക് ചെയ്യുക.
Game ബ്ലോക്ക് ചെയ്യാന്‍ No ക്ലിക്ക് ചെയ്യുക.
9. പ്രോഗ്രാമുകള്‍ നിയന്ത്രിക്കാന്‍ Programme Limits ന് മുന്നിലുള്ള Off ക്ലിക്ക് ചെയ്യുക.
ഡിസ്‌പ്ലേ വരുന്ന ലിസ്റ്റില്‍ നിന്ന് വേണ്ട പ്രോഗ്രാമുകള്‍ സെലക്ട് ചെയ്യുക.

OK നല്കുക.

Comments

comments