പിക്ചര്‍ ഫയലില്‍ ഡാറ്റാഫയല്‍ ഒളിപ്പിക്കാം.


ഏറെ പറഞ്ഞുകേട്ടിട്ടുള്ള ഒരു കാര്യമാണ് ഭികരപ്രവര്‍ത്തനത്തിനും മറ്റും ഇമേജ് ഫയലുകള്‍ ഉപയോഗിക്കുന്നത്. ഏതെങ്കിലും സനിമാനടിയുടെ ചിത്രം. പക്ഷേ അതില്‍ അടങ്ങിയിരിക്കുന്നത് പ്രധാന രേഖകള്‍. ഇതെങ്ങനെ സാധിക്കും. നിങ്ങള്‍ക്കും ഈ പണി ചെയ്യാം. നിങ്ങളുടെ ചിത്രത്തില്‍ തന്നെ മറ്റു ഫയലുകള്‍ എങ്ങനെ ഒളിപ്പിക്കാന്‍ സാധിക്കും?
ആദ്യം വേണ്ടത് Winzip അല്ലെങ്കില്‍ WINRAR നിങ്ങളുടെ കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയാണ്.
അടുത്തതായി നിങ്ങളുടെ ഹാര്‍ഡ് ഡ്രൈവില്‍ ഒരു ഫോള്‍ഡര്‍ ഉണ്ടാക്കുക. ഉദാ. C:Test
മറച്ചുവെയ്‌ക്കേണ്ട ഫയലുകള്‍ എല്ലാം ഇതില്‍ സേവ് ചെയ്യുക. ഇതോടൊപ്പം ഉപയോഗിക്കുന്ന ചിത്രവും.

ഇനി മറയ്‌ക്കേണ്ട ഫയുകള്‍ സെലക്ട് ചെയ്ത് റൈറ്റ് ക്ലിക്ക് ചെയ്യുക. എന്നിട്ട് Compress Zip അല്ലെങ്കില്‍ RAR ക്ലിക്ക് ചെയ്യുക.
(ചിത്രത്തില്‍ ക്ലിക്ക് ചെയ്യരുത്)

ഇനി Start ല്‍ Run എടുക്കുക. CMD എന്ന് ടൈപ്പ് ചെയ്യുക. Enter അടിക്കുക. കമാന്‍ഡ് പ്രോംപ്റ്റില്‍ CD എന്നടിക്കുക. റൂട്ട് ഡയറക്ടറി കിട്ടിയാല്‍ CD എന്ന് ടൈപ്പ് ചെയ്ത് സ്‌പേസ് നല്കി നിങ്ങളാദ്യം ഉണ്ടാക്കിയ ഫോള്‍ഡര്‍ നെയിം നല്കുക. ഉദാ. CD Test

അടുത്ത ലൈനില്‍ ഈ കാണുന്നവ ടൈപ്പ് ചെയ്യുക –
copy /b നിങ്ങളുടെ ഇമേജിന്റെ പേര് + Hidden rar നിങ്ങളുടെ ഇമേജിന്റെ പേര്
എന്റര്‍ അടിക്കുക.

നിങ്ങള്‍ ചെയ്തു കഴിഞ്ഞു. ഫയല്‍ നെയിമുകള്‍ ശരിക്കായിരിക്കാന്‍ ശ്രദ്ധിക്കുക. ശരിയായി ചെയ്‌തെങ്കില്‍ നിങ്ങള്‍ പിക്ചറിന്റെ പോപ്പര്‍ട്ടീസ് എടുത്ത് ഫയല്‍ സൈസ് നോക്കൂ. അത് വര്‍ദ്ധിച്ചിരിക്കും.

ഇനി ഇവ ഓപ്പണ്‍ ചെയ്യുന്ന വഴി.
രണ്ട് തരത്തില്‍ ഇത് ഓപ്പണ്‍ ചെയ്യാം. ഒന്നാമതായി ഫയ്ല്‍ എക്സ്റ്റന്‍ഷന്‍ .rar എന്നാക്കി WinRAR ല്‍ ഓപ്പണ്‍ ചെയ്യാം.
്‌രണ്ടാമതായി ഇമേജില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. അതില്‍ openwith എടുത്ത് Win RAR ല്‍ ഓപ്പണ്‍ ചെയ്യുക.

ഇത് ചെയ്ത് കഴിയുമ്പോള്‍ ഹൈഡ് ചെയ്ത ഫയലുകള്‍ കാണാന്‍ സാധിക്കും.

Comments

comments