ന്യൂജനറേഷന്‍ സിനിമ.- ദിലീപിന് ആഷിഖിന്റെ മറുപടി



അടുത്തിടെ മലയാളത്തിലെ ന്യൂജനറേഷന്‍ സിനിമകളെപ്പറ്റി ദിലീപ് കടുത്ത വിമര്‍ശനം നടത്തിയിരുന്നു. ഇത്തരം പുതിയ ചിത്രങ്ങളെ ന്യൂജനറേഷന്‍ എന്ന് വിശേഷിപ്പിക്കുന്നതിനോട് താനും യോജിക്കുന്നില്ലെന്ന് , ഓരോരുത്തരുടെയും കാഴ്ചപ്പാടില്‍ മാറ്റമുണ്ടാകാമെന്നും ആഷിഖ് അബു പറഞ്ഞു. എന്നാല്‍ ഈ സിനിമകളിലെ പുതിയ സമീപനങ്ങള്‍ ദീലീപ് അംഗീകരിക്കുമെന്നും ആഷിഖ് പറഞ്ഞു. മെട്രോകളില്‍മാത്രമാണ് ഈ പുതിയതരം ചിത്രങ്ങള്‍ക്ക് സ്വീകാര്യതയെന്നും സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ നാല് ദിവസം കൊണ്ട് കളക്ട് ചെയ്യുന്നത് പുതുതലമുറ ചിത്രങ്ങള്‍ കളക്ട് ചെയ്യാന്‍ 100 ദിവസം വേണ്ടിവരുമെന്ന് ദിലീപ് പറഞ്ഞിരുന്നു. 22 ഫിമെയില്‍ കോട്ടയത്തിന് ശേഷം ഡാ തടിയാ എന്ന ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങളിലാണ് ആഷിഖ് അബു ഇപ്പോള്‍. മമ്മൂട്ടിയോടൊപ്പം ഗാംഗസ്റ്റര്‍ എന്ന ചിത്രവും ആഷിഖ് ചെയ്യുന്നുണ്ട്.

Comments

comments