നടി അല്‍ഫോന്‍സ ആത്മഹത്യക്ക് ശ്രമിച്ചു



ഐറ്റം ഡാന്‍സുകളിലൂടെ സൗത്ത് ഇന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയയായ അല്‍ഫോന്‍സ ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ടു. ബോയ്ഫ്രണ്ട് വിനോദുമൊത്ത് ഒരു വര്‍ഷത്തോളമായി ഒരുമിച്ച് താമസിക്കുന്ന അല്‍ഫോന്‍സ കഴിഞ്ഞ വെള്ളിയാഴ്ച ഇയാളുമായി വഴക്കുണ്ടാക്കിയതായി വാര്‍ത്തയുണ്ട്. തുടര്‍ന്ന് വിനോദ് ചെന്നൈയിലെ ഫഌറ്റില്‍ ആത്മഹത്യ ചെയ്തു. തുടര്‍ന്നാണ് അല്‍ഫോന്‍സയുടെ ആത്മഹത്യാ ശ്രമം. വിനോദിന്റെ വിവാഹസംബന്ധമായ വിഷയത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് അയാളുടെ ആത്മഹത്യക്ക് കാരണമായതെന്ന് കരുതുന്നു. പോലീസിന്റെ ചോദ്യം ചെയ്യല്‍ കഴിഞ്ഞയുടനായിരുന്നു അല്‍ഫോന്‍സ ആത്മഹത്യക്ക് ശ്രമിച്ചത്.

Comments

comments