ജയസൂര്യ അനൂപ് മേനോന്‍ ടീമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പ്രധാന താരസൗഹൃദം. എന്നാല്‍ ജയസൂര്യയെ വിട്ട് അനൂപ് മേനോന്‍ ദുള്‍ഖര്‍ സല്‍മാന് വേണ്ടി തിരക്കഥയൊരുക്കുന്നു. ദുല്‍ഖര്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത ക്യാമറാമാന്‍ അഴകപ്പനാണ്. പട്ടം പോലെ എന്നാണ് ചിത്രത്തിനിട്ടിരിക്കുന്ന പേര്. ഈ ചിത്രം കൂടാതെ നിവന്‍ പോളി നായകനാകുന്ന 1983 എന്ന ചിത്രത്തിനും അനൂപ് മേനോന്‍ തിരക്കഥയെഴുതുന്നുണ്ട്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് എബ്രിഡ് ഷൈന്‍ ആണ്. ക്രിക്കറ്റ് പശ്ചാത്തലമാകുന്ന ചിത്രമാണ് 1983.
Home » Keralacinema » Malayalam Cinema News » ദുള്‍ഖര്‍ ചിത്രവുമായി അനൂപ് മേനോന്‍