ദാവീദ് & ഗോലിയാത്ത്



ജയസൂര്യ, അനൂപ് മേനോന്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന ചിത്രമാണ് ദാവീദ് & ഗോലിയാത്ത്. രാജിവ് നാഥാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കോക്ക്ടെയില്‍, ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നിവയ്ക്ക് ശേഷം അനൂപ് മേനോന്‍, ജയസൂര്യ എന്നിവരൊന്നിക്കുന്ന ചിത്രമാണ് ഇത്. ബൈബിളിലെ ദാവീദിന്റെയും, ഗോലിയാത്തിന്റെയും കഥക്ക് പുതിയ കാലത്തിന്റെ പശ്ചാത്തലം നല്കി അവതരിപ്പിക്കുന്ന ഈ ചിത്രം വലിയവനും ചെറിയവനും തമ്മിലുള്ള ഏറ്റുമുട്ടലും വലിയവന് മേല്‍ ചെറിയവന്റെ വിജയം എങ്ങനെ ഉണ്ടാകുന്നു എന്നുമുള്ള കഥയാണെന്ന് പിന്നണി പ്രവര്‍ത്തകര്‍ പറയുന്നു. പുതുമുഖം സൗമ്യയാണ് ചിത്രത്തില്‍ ജയസൂര്യയുടെ നായിക. ജനകന്‍, സാന്‍ഡ് വിച്ച് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സല്‍റോസ മോഷന്‍ പിക്ചേഴ്സ്, ലൈന്‍ ഓഫ് കളേഴ്സ്, ഛായ ഫിലിസ് എന്നിവ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ഇത്. സുദീപ് കാരാട്ട്, അരുണ്‍ നായര്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍. ചിത്രത്തിലെ ഗാനങ്ങള്‍ രചിക്കുന്നത് കാവാലം നാരായണ പണിക്കരും, അനൂപ് മേനോനും ചേര്‍ന്നാണ്. സംഗീതം രതീഷ് വേഗ. പി. ബാലചന്ദ്രന്‍, ഇന്ദ്രന്‍സ്, സുകുമാരി, അനുമോള്‍, ലെന, വിജേഷ് ഗോപി, അസീസ് തുടങ്ങിയവഭിനയിക്കുന്നു

Comments

comments