തലതൊട്ടപ്പന്‍



ചോക്ലേറ്റ് ,മേക്കപ്പ്മാന്‍ ,ചട്ടമ്പിനാട് ,മേരിക്കുണ്ടൊരു കുഞ്ഞാട്, വെനിസിലെ വ്യാപാരി എന്നീ ഹിറ്റ് ഷാഫി ചിത്രങ്ങളില്‍ സംവിധാന സഹായിയായിരുന്ന അനില്‍ പി വാസുദേവന്‍ (അനില്‍ തൃക്കാക്കര) കഥ എഴുതി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന് “തലതൊട്ടപ്പന്‍” എന്ന് പേരിട്ടു.
ലക്ഷ്മി നാഥ് ക്രിയേഷന്‍സിന്റെ ബാനറില്‍ സുധീഷ് പിള്ള നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ബിജുമേനോനാണ് നായകന്‍ .”ഓര്‍ഡിനറി” എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം നിഷാദ് കോയയും മനു പ്രസാദും ചേര്‍‌ന്നാണ് ക്രിസ്ത്യന്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതുന്നത്. മലയാളത്തിലെ പ്രമുഖ അഞ്ച് യുവതാരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കും.’പേപ്പന്‍’ എന്നാണ് ബിജുമേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വിളിപേര്.തന്റെ സഹോദരന്റെ നാല് ആണ്‍ മക്കളോട് ചേര്‍ന്ന് പ്രായ വ്യത്യാസം നോക്കാതെ ജീവിതം മുന്നോട്ടു കൊണ്ട് പോകുന്ന ഒരു അച്ചായന്‍ ആയിട്ടാണ് ബിജു മേനോന്‍ തലതൊട്ടപ്പനില്‍ എത്തുന്നത് .ഇതു തികച്ചും ഒരു ഫെസ്റ്റിവല്‍ മൂഡ്‌ ചിത്രമാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

Comments

comments