തമിഴ് നടന്‍ അബ്ബാസ് വില്ലനായി തിരിച്ചെത്തുന്നു


Tamil actor Abbas is coming back as Villian

കണ്ണെഴുതി പൊട്ടു തൊട്ടിലെ മൂസാക്കുട്ടിയായി മലയാള പ്രേക്ഷകരുടെ മനം കവര്‍ന്ന അബ്ബാസിനെ പ്രേക്ഷകര്‍ മറന്നുകാണില്ല. അതിനു ശേഷം നിരവധി മലയാളചിത്രത്തില്‍ അഭിനയിച്ചെങ്കിലും പിന്നീട് കുറേക്കാലമായി അബ്ബാസ് സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ മലയാളത്തിലൂടെ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വരുന്നു. എന്നാലിപ്പോള്‍ പഴയ നായകനില്‍ നിന്നും മാറി വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് തിരിച്ചു വരുന്നത്. ചിത്രത്തിലെ വില്ലനായി അബ്ബാസിനെത്തന്നെ തെരഞ്ഞെടുക്കാന്‍ സംവിധായകനായ പ്രശാന്തിനും ഒട്ടേറെ കാരണങ്ങളുണ്ട്. പതിവ് വില്ലന്‍മാരില്‍ നിന്നും വ്യത്യസ്തനായി നായകനെന്ന് തോന്നുന്ന സുന്ദരനായ വില്ലനെയാണ് സംവിധായകന് ആവശ്യം. മലയാളത്തിലും തമിഴിലുമായി പുറത്തിറങ്ങുന്ന ചിത്രത്തില്‍ മഖ്ബൂല്‍ സല്‍മാനാണ് നായകന്‍. ഊമയായ പെണ്‍കുട്ടിയുടെ കഥപറയുന്ന ചിത്രത്തില്‍ അംബര്‍ എന്ന കാശ്മീരി പെണ്‍കുട്ടിയാണ് നായിക.

English Summary : Tamil actor Abbas is Coming Back as Villian

Comments

comments