ഡെല്‍ നെറ്റ് ബുക്ക് നിര്‍മ്മാണം നിര്‍ത്തുന്നു


ലോക പ്രശസ്ത കംപ്യൂട്ടര്‍ മാനുഫാക്ചറിങ്ങ് കമ്പനി ഡെല്‍ നെറ്റ് ബുക്ക് നിര്‍മ്മാണം നിര്‍ത്തുന്നു. ലാപ്‌ടോപ്പ് വിപണിയില്‍ ശ്രദ്ധിക്കാനായാണ് ഈ നീക്കം.നെറ്റുബുക്കുകള്‍ക്ക് ലാപ്‌ടോപ്പുകളെ വച്ച് നോക്കിയാല്‍ പരാധീനതകളാണ് ഏറെ. കനം കുറഞ്ഞ കൂടുതല്‍ മികച്ച ലാപ്‌ടോപ്പുകള്‍ക്കാണ് ഭാവി എന്നാണ് നീരീക്ഷകര്‍ മനസിലാക്കുന്നത്.

ഇന്റലും, നെറ്റ് ബുക്ക് നിര്‍മ്മാതാക്കളും ഒരു പുതിയ ബ്രീഡ് കംപ്യൂട്ടറിന്റെ പണിപ്പുരയിലാണ്. അള്‍ട്ര ബുക്‌സ് എന്നറിയപ്പെടുന്ന ഇത് ഭാരം കുറഞ്ഞതും, കട്ടി കുറഞ്ഞതും, മികച്ച ബാറ്ററി ലൈഫും, സ്റ്റേറേജും ഉള്ളതാണ്.
സാംസംഗ് പോലുള്ള നെറ്റ് ബുക്ക് നിര്‍മ്മാതാക്കളും വൈകാതെ ഈ വഴിയിലേക്ക് തിരിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

comments