ടി.പി വധം സിനിമയാകുന്നു..അഭിനയിക്കാനാളില്ല



വിവാദം സൃഷ്ടിച്ച ടി.പി ചന്ദ്രശേഖരന്‍ വധം സിനിമയാകുന്നു.സഖാവ് ടി.പി 51 വയസ്സ്, 51 വെട്ട് എന്നാണ് ചിത്രത്തിന്റെ പേര്. മൊയ്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ മലയാളത്തിലെ നടന്മാരൊന്നും തയ്യാറാകുന്നില്ലെന്ന് സംവിധായകന്‍ പറയുന്നു. പാര്‍ട്ടിയുടെ ശത്രുത ക്ഷണിച്ച് വരുത്തലാകും ഇതില്‍ അഭിനയിക്കുന്നത് വഴി ഉണ്ടാവുക എന്ന ഭയമാവാം ഇതിന് പിന്നില്‍. രമയുടെ വേഷത്തിലേക്ക് രോഹിണിയെ സമീപിച്ചെങ്കിലും അനുകൂല നിലപാട് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സംവിധായകന്‍ പറയുന്നു. ഒക്ടോബര്‍ 10 ന് ആരംഭിക്കാനിരിക്കുന്ന ചിത്രത്തില്‍ തമിഴ്, കന്നട നടന്മാരെ അഭിനയിപ്പിക്കാനാണ് സംവിധായകന്‍ തീരുമാനിച്ചിരിക്കുന്നത്.

Comments

comments