ചാനലുകള്‍ സിനിമ റൈറ്റ് വാങ്ങുന്നത് നിര്‍ത്തിവെയ്ക്കുന്നു



മലയാളസിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് വാങ്ങുന്നത് ജൂണ്‍ 1 മുതല്‍ ചാനലുകള്‍ നിര്‍ത്തിവെക്കുന്നു. സിനിമകളുടെ റൈറ്റിന് പ്രൊഡ്യൂസര്‍മാര്‍ ഈടാക്കുന്ന അമിതമായ റേറ്റില്‍ പ്രതിഷേധിച്ചാണ് ഈ നീക്കം. മുമ്പ് ഇതേ പ്രശ്‌നത്തെ തുടര്‍ന്ന് ചാനലുകള്‍ സംഘടിച്ച് ഒരു അസോസിയേഷന്‍ രൂപീകരിച്ചിരുന്നു. വന്‍തുകയാണ് ചാനല്‍ റൈറ്റിന് നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ ഈടാക്കുന്നത്. പലരും നിര്‍മ്മാണം തുടങ്ങുന്നതേ റൈറ്റ് വിറ്റ് ആ തുകക്ക് തന്നെ ചിത്രം പൂര്‍ത്തിയാക്കിയ സംഭവങ്ങളുണ്ട്. അതുപോലെ പല ചിത്രങ്ങളും സാറ്റലൈറ്റ് റൈറ്റ് മാത്രം മുന്നില്‍ കണ്ട് തട്ടിക്കൂട്ടുന്നവയാണ്. ഇടക്കാലത്ത് ചാനലുകള്‍ ഇത്തരം നിലവാരമില്ലാത്ത സിനിമകളുടെ റൈറ്റ് വാങ്ങുന്നത് നിര്‍ത്തിവെച്ചിരുന്നു. സിനിമകളുടെ റേറ്റ് കാറ്റഗറി അടിസ്ഥാനത്തില്‍ നിശ്ചയിക്കണമെന്നാണ് ചാനലുകളുടെ ആവശ്യം. നിലവിലുള്ളതിന്റെ പകുതിയായി ചാര്‍ജ്ജ് കുറയ്ക്കണമെന്നും ചാനലുകളുടെ സംയുക്ത സംഘടന ആവശ്യപ്പെടുന്നു.

Comments

comments