ഗൂഗിള്‍ അക്കൗണ്ട് ഡാറ്റ ബാക്ക് അപ് ചെയ്യാം


ഗൂഗിള്‍ പ്ലസില്‍ നിങ്ങളുടെ ചിത്രങ്ങളും, കോണ്‍ടാക്ടുകളുമെല്ലാം സിപ് ഫയലായി സേവ് ചെയ്യാന്‍ സാധിക്കും. ഇതിന് Data Liberation എന്ന് പറയുന്നു.
ഓണ്‍ലൈന്‍ ആക്ടിവിറ്റി, ഫോട്ടോകള്‍, കോണ്‍ടാക്ടുകള്‍ എന്നിവ ഗൂഗിള്‍ ഉപയോക്താക്കള്‍ക്ക് ബാക്ക് അപ് ചെയ്യാം.
ഇതിന് Google Takeout എന്നൊരു സൈറ്റുണ്ട്.

Take out ആക്‌സസ് ചെയ്യാന്‍ നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടില്‍ സൈന്‍ ഇന്‍ ചെയ്യുക. Account Settings എടുക്കുക.

ഇടത് വശത്ത് നിന്ന് Data liberation ല്‍ ക്ലിക്ക് ചെയ്യുക.
ഏത് സര്‍വ്വീസിന്റെ ഡാറ്റയാണോ ബാക്ക് അപ് ചെയ്യേണ്ടത് അത് സെലക്ട് ചെയ്യുക. Create Archive ല്‍ ക്ലിക്ക് ചെയ്യുക.
ആര്‍ക്കൈവ് ക്രിയേറ്റ് ചെയ്യപ്പെട്ടാല്‍ അത് ഡൗണ്‍ലോഡില്‍ ക്ലിക്ക് ചെയ്ത് സേവ് ചെയ്യാം.

Comments

comments