കേരളത്തില്‍ കൂടുതല്‍ മള്‍ട്ടിപ്ലെക്സുകള്‍ വേണമെന്ന് മോഹന്‍ലാല്‍



കേരളത്തില്‍ കൂടുതല്‍ മള്‍ട്ടിപ്ലെക്സുകള്‍ തുടങ്ങേണ്ടതുണ്ടെന്ന് മോഹന്‍ലാല്‍. അങ്കമാലിയില്‍ കാര്‍ണിവല്‍ മള്‍ട്ടിപ്ലെക്സ് ഉദ്ഘാടനം ചെയ്യവേയാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്. ഗവണ്‍മെന്റും മറ്റ് സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ താല്പര്യമെടുക്കണമെന്നും മലയാള സിനിമ ഒരു രൂപാന്തരീകരണത്തിലൂടെ കടന്നു പോവുകയാണ് എന്നും മോഹന്‍ലാല്‍ പറഞ്ഞു. മലയാള സിനിമ ലോകമെങ്ങും അറിയപ്പെടുന്നതായി മാറിക്കഴിഞ്ഞുവെന്നും ലാല്‍ അഭിപ്രായപ്പെട്ടു.

Comments

comments