കെ.രാഘവന്‍ മാസ്റ്റര്‍ ഗിന്നസ് ബുക്കിലേക്ക്



സംഗീത സംവിധായകന്‍ കെ.രാഘവന്‍ മാസ്റ്റര്‍ ഗിന്നസ് ബുക്കില്‍ പേരെഴുതുന്നു. ബാല്യകാലസഖി എന്ന ചിത്രത്തിന് സംഗീതം നല്കുന്നതോടെ ലോകത്തെ ഏറ്റവും പ്രായം ചെന്ന മ്യൂസിക് കംപോസര്‍ എന്ന ബഹുമതിയാണ് മാസ്റ്റര്‍ സ്വന്തമാക്കുന്നത്. 97 വയസാണ് അദ്ദേഹത്തിനിപ്പോള്‍.
വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിനെ അധികരിച്ചുള്ള ചിത്രമാണിത്. കഴിഞ്ഞ നാല്പത് വര്‍ഷങ്ങള്‍ക്കിടെ നാനൂറിന് മേലെ ഗാനങ്ങള്‍ക്ക് രാഘവന്‍ മാസ്റ്റര്‍ ഈണം നല്കിയിട്ടുണ്ട്. 1954 ല്‍ നീലക്കുയിലിലൂടെയാണ് രാഘവന്‍ മാസ്റ്റര്‍ ശ്രദ്ധ നേടുന്നത്.

Comments

comments