കുട്ടികള്‍ക്കായി മൂന്ന് ബ്രൗസറുകള്‍


ഇന്റര്‍നെറ്റ് സര്‍വ്വവ്യാപിയയാവുകയും, കുട്ടികള്‍ പോലും ഇത് ഉപയോഗിക്കുകയും ചെയ്യുന്നു. പൊതുവെ ഉപയോഗിക്കുന്ന ബ്രൗസറുകള്‍ എല്ലാ സൈറ്റുകളും സ്വീകരിക്കും. കുട്ടികള്‍ക്ക് യോജിക്കാത്ത ഉള്ളടക്കമുള്ള നിരവധി കണ്ടന്റുകളാല്‍ ഇന്റര്‍നെറ്റ് നിറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് മാത്രമായുള്ള ബ്രൗസറുകള്‍ ഉപയോഗിക്കുന്നത് നന്നായിരിക്കും.
1.KIDZUI
പേരന്റല്‍ കണ്‍ട്രോളുകള്‍ ആവശ്യമില്ലാത്ത സൗജന്യ ബ്രൗസറാണ് ഇത്. സെര്‍ച്ച് സൗകര്യവും ഇതിലുണ്ട്.
http://www.kidzui.com/

2. KIDOZ
3-7 പ്രായത്തിലുള്ള കുട്ടികളെ ഉദ്ദേശിച്ചുള്ള ബ്രൗസറാണ് ഇത്. ഗെയിസ്, എഡ്യുക്കേഷണല്‍ ടൂള്‍സ്, മീഡിയ പ്ലെയര്‍, എന്നിവ ഇതിലുണ്ട്. മനോഹരമായ ഇന്റര്‍ഫേസാണ് ഇതിന്.
http://kidoz.net/

3.ZAC Browser
ഓട്ടിസം പോലെയുള്ള തകരാറുള്ള കുട്ടികള്‍ക്കായി തയ്യാറാക്കപ്പെട്ട ആദ്യ ബ്രൗസറാണ് ഇത്. എന്നാല്‍ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്നതാണ്.
ടി.വി, മ്യൂസിക്, ഗെയിംസ്, സോങ്ങ്‌സ്, എന്നിങ്ങനെ സെക്ഷനുകളുണ്ട്.
http://www.zacbrowser.com/

Comments

comments