കുട്ടികളെ ട്രാക്ക് ചെയ്യാം.


ഇന്നത്തെ സമൂഹത്തില്‍ കുട്ടികളെ ചൊല്ലിയുള്ള ആശങ്കകള്‍ വലുതാണ്. അത് വിദേശത്തായാലും നമ്മുടെ നാട്ടിലായാലും. കുട്ടികള്‍ പുറത്ത് പോയാല്‍ അവരെവിടെയാണ് എന്ന് കൃത്യമായി അറിയാനുള്ള വഴി ആധുനിക സാങ്കേതിക വിദ്യകള്‍ വഴി നമുക്ക് ഇന്ന് ലഭ്യമാണ്. ജി.പി.എസ് എന്ന സൗകര്യം ഉപയോഗിച്ചുള്ള ട്രാക്കിങ്ങ് ആണ് ഇത്.
ഐ ഫോണുകളില്‍ ലഭ്യമാകുന്ന ഒരു ആപ്ലിക്കേഷനാണ് Childplse. ഇത് ഉപയോഗിക്കുന്ന രണ്ട് ഫോണുകള്‍ ഉണ്ടായാല്‍ ഈ സൗകര്യം ഉപയോഗപ്പെടുത്താം. അല്ലെങ്കില്‍ പുറത്തായിരിക്കുന്ന ആള്‍ക്ക് ഫോണുണ്ടാവുകയും, നിരീക്ഷിക്കുന്ന ആള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷനുണ്ടാവുകയും ചെയ്താല്‍ മതി.
ജിയോ ഫെന്‍സിങ്ങ് എന്ന സംവിധാനം ഇതിലുണ്ട്. സ്ഥിരം പരിധികളില്‍ നിന്ന് പുറത്തേക്ക് പോയാല്‍ അലെര്‍ട്ട് ലഭിക്കും. അതുപോലെ ആപ്ലിക്കേഷന്‍ ഓഫ് ചെയ്താലും അലെര്‍ട്ട് ലഭിക്കും.

Comments

comments