കുട്ടികളെ ഇന്റര്‍നെറ്റിന്റെ ദോഷവശങ്ങളില്‍ നിന്നും സംരക്ഷിക്കാം:


കുട്ടികള്‍ സ്വന്തമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ സൂക്ഷിച്ചിരിക്കേണ്ട കാര്യങ്ങള്‍ താഴെ പറയുന്നു.
1. വ്യക്തിപരമായ കാര്യങ്ങള്‍/വിവരങ്ങള്‍ – ഒരിക്കലും തങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ ചാറ്റ് റൂമിലോ, വെബ് പേജിലോ, വെബ് ഫോമുകളിലോ നല്‍കരുത്. അതായത് വയസ്സ്, പിന്‍കോഡ്, ഇമെയില്‍ അഡ്രസ്സ്, വീട്ടിന്റെ മേല്‍വിലാസം, വീട് സ്ഥിതി ചെയ്യുന്ന സ്ഥലം, ഇന്റര്‍നെറ്റ് സര്‍വീസ് സൗകര്യം ഒരുക്കുന്നവരുടെ വിവരം, പാസ് വേര്‍ഡ്, സ്വന്തം വെബ് പേജ്, ഫോണ്‍/മൊബൈല്‍ നമ്പര്‍, സ്വന്തം ഫോട്ടോ, പഠിച്ച സ്‌ക്കൂളിന്റെ പേര്, ജോലി ചെയ്യുന്ന സ്ഥലം തൂടങ്ങിയ മറ്റുള്ളവര്‍ക്ക് ദുര്യുപയോഗം ചെയ്യാന്‍ സാധിക്കുന്ന യാതൊരു വിവരങ്ങളും അന്യര്‍ക്ക് കൈമാറാന്‍ പാടില്ല.

2. ഒരിക്കലും ഇന്റര്‍നെറ്റില്‍ പരിചയപ്പെട്ടവരെ രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിലല്ലാതെ സന്ദര്‍ശിക്കാന്‍ പാടില്ല.

3. പണം ആവശ്യപ്പെട്ടുകൊണ്ടും ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, പാസ്സ് വേര്‍ഡ് എന്നിവ ആവശ്യപ്പെട്ടുന്ന വെബ് സൈറ്റുകള്‍ രക്ഷിതാക്കളുടെ അനുവാദത്തോടെ മാത്രം ഇടപാട് നടത്തുക.

4. മറ്റു കമ്പ്യൂട്ടര്‍ ഉപഭോക്താക്കള്‍ അയച്ചുതരുന്ന ഫയലുകളോ, അറ്റാച്ച്‌മെന്റുകളോ തുറക്കുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ അരുത്.

5. ഈമെയില്‍ വഴിയും, ചാറ്റ് റൂം മുഖേനയും ഇന്‍സ്റ്റന്റ് മെസഞ്ചറിലൂടെയും ലഭിക്കുന്ന വെബ് സൈറ്റുകള്‍ ഒരുക്കലും സന്ദര്‍ശിക്കരുത്.

6. ഓണ്‍ലൈന്‍ മുഖേന പരിചയപ്പെട്ടവരില്‍ നിന്നും ഒരുക്കലും സമ്മാനങ്ങളോ മറ്റോ സ്വീകരിക്കരുത്.

7. നിങ്ങളുടെ സുഹൃത്തുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറരുത്.

8. മറ്റൊരാളുടെ ഫോട്ടോകള്‍ ഇന്റര്‍നെറ്റിലോ, മൊബൈല്‍ വഴിയോ അയക്കരുത്.

9. ഓണ്‍ലൈനില്‍ ലൈംഗീകതയുമായി ബന്ധപ്പെട്ട വാക്കുകളോ, ചിത്രങ്ങളോ, മറ്റുള്ളവരെ പ്രകോപിപ്പിക്കുന്നതോ/പ്രലോഭിപ്പിക്കുന്നതോ പരിഹസിക്കുന്നതോ ആയിട്ടുള്ള എഴുത്തുകള്‍ ഉപയോഗിക്കരുത്.

10. കുട്ടികളെ വൈകാരികമായി ബാധിക്കുന്ന എന്തെങ്കിലും ഇന്റര്‍നെറ്റില്‍ അവര്‍ കാണുകയും അവ മാനസികമായി ഏതെങ്കിലും തരത്തില്‍ അവരെ ബാധിച്ചിട്ടുണ്ടെങ്കില്‍ അങ്ങനെയുള്ള കാര്യങ്ങള്‍ രക്ഷിതാക്കളുമായി സംസാരിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാക്കുക.

Comments

comments