കിളി പോയി 22 ന്



നവാഗത സംവിധായകന്‍ വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കിളി പോയി. വി.കെ പ്രകാശിന്‍റെ അസിസ്റ്റന്‍റായിരുന്ന വിനയ് ആദ്യമായി സ്വതന്ത്ര സംവിധായകനാകുകയാണ് ഈ ചിത്രത്തിലൂടെ. ഫെബ്രുവരി 22 ന് ചിത്രം തീയേറ്ററുകളിലെത്തും. റഹ്മാന്‍, അജു വര്‍ഗ്ഗീസ്, ബാബു ആന്‍റണി തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. സിബി തോട്ടുപുറം, ജോബി മുണ്ടാമറ്റം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Comments

comments