കാളിദാസകലാകേന്ദ്രം സിനിമ നിര്‍മ്മിക്കുന്നു



കേരളത്തിലെ പ്രമുഖ നാടക ട്രൂപ്പായ കാളിദാസ കലാകേന്ദ്രം ചലച്ചിത്ര നിര്‍മ്മാണ രംഗത്ത് ചുവട് വെയ്ക്കുന്നു. അനില്‍ സംവിധാനം ചെയ്യുന്ന ഹൈഡ് ആന്‍ഡ് സീക്ക് ആണ് പ്രഥമ ചിത്രം. ഒ. മാധവന്റെ മകളും, നടന്‍ മുകേഷിന്റെ സഹോദരിയുമായ സന്ധ്യ രാജേന്ദ്രനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുകേഷ് ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുമുണ്ട്. നിര്‍മ്മാതാവായ സന്ധ്യാ രാജേന്ദ്രന്റെ മകന്‍ ദിവ്യദര്‍ശനാണ് ചിത്രത്തില്‍ നായകന്‍. നായിക സോണിയ മന്‍.

Comments

comments