ടെലിവിഷന്‍ രംഗത്ത് നിന്ന് സിനിമയിലെത്തിയ സംവിധായകന് സോഹന്‍ലാല്‍ പുതിയ ചിത്രത്തിന്റെ പണിപ്പുരയില്‍. ഓര്‍ക്കുക വല്ലപ്പോഴും എന്ന ചിത്രത്തിന് ശേഷം സോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനിട്ടിരിക്കുന്ന പേര് കഥവീട് എന്നാണ്. കാവ്യ മാധവന്, കുഞ്ചാക്കോ ബോബന് എന്നിവര്‍ പ്രധാന വേഷങ്ങളിലഭിനയിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എം.ടി വാസുദേവന്‍നായരാണ്. വിഷ്വല്‍ ഡ്രീസിന്റെ ബാനറില്‍ ജോസ് തോമസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിജു മേനോന്, ലാല്‍, മനോജ് കെ.ജയന്, മൈഥിലി, സരയു തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ചിത്രത്തിന്റെ ചിത്രീകരണം വൈകാതെ ആരംഭിക്കും.
Home » Keralacinema » Malayalam Cinema News » കഥവീടുമായി സോഹന്‍ലാല്‍