കംപ്യൂട്ടറിലെ റിമൈന്‍ഡര്‍


എല്ലാ മൊബൈല്‍ ഫോണുകളിലും റിമൈന്‍ഡറുണ്ട്. എന്നാല്‍ മികച്ച രീതിയില്‍ പ്രധാന ഡേറ്റുകളും മറ്റും ഓര്‍മ്മിപ്പിക്കുന്ന ആപ്ലിക്കേഷനുകള്‍ കുറവാണ്. സ്മാര്‍ട്ട് ഫോണുകളില്‍ ഇത്തരം ആപ്ലിക്കേഷനുകളുണ്ട്. എന്നാല്‍ ഇത് എല്ലാവര്‍ക്കും പ്രാപ്യമല്ലല്ലോ.
ഗൂഗിള്‍ കലണ്ടര്‍ ഇത്തരത്തില്‍ ഉപകാര പ്രദമായ ഒരു ആപ്ലിക്കേഷനാണ്.
ഇവിടെ പരിചയപ്പെടുത്തുന്നത് മറ്റൊരു റിമൈന്‍ഡര്‍ സര്‍വ്വീസാണ്.
Reminder Guru.

ഇത് ഇമെയില്‍ മാത്രമല്ല ഫോണ്‍കോള്‍ വരെ നിങ്ങളെ ഓര്‍മ്മപ്പെടുത്താനായി ഉപകരിക്കും.
ആദ്യം സൈന്‍ ഇന്‍ ചെയ്യുക.

അടുത്തതായി റിമൈന്‍ഡര്‍ നല്കുക. 140 അക്ഷരങ്ങള്‍ വരെ ഇതിനായി നല്കാം.
അടുത്തതായി ഡേറ്റ്, ടൈം എന്നിവ നല്കുക.

ഇമെയില്‍, ഫോണ്‍നമ്പര്‍ എന്നിവ നല്കുക.
എങ്ങനെ റിമൈന്‍ഡ് ചെയ്യണമെന്ന് നല്കുക. കാള്‍, ഇമെയില്‍ എന്നിങ്ങനെ.

Comments

comments