ഒക്ടോബര്‍ 19 ന് ജവാനും, അയാളും ഞാനും തമ്മിലും



ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന അയാളും ഞാനും തമ്മില്‍, അനൂപ് കണ്ണന്‍ സംവിധാനം ചെയ്യുന്ന ജവാന്‍ ഓഫ് വെള്ളിമല എന്നീ ചിത്രങ്ങള്‍ ഒക്ടോബര്‍ 19 ന് തീയേറ്ററുകളിലെത്തും. ലാല്‍ ജോസിന്റെ അസോസിയേറ്റായിരുന്നു അനൂപ് കണ്ണന്‍. വലിയ വിജയമൊന്നും നേടാനാവാതെ പോയ താപ്പാനക്ക് ശേഷം മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് ജവാന്‍ ഓഫ് വെള്ളിമല. തുടര്‍ച്ചയായ പരാജയങ്ങള്‍ക്കിടയില്‍ ഈ ചിത്രം വിജയപ്രതീക്ഷ നല്കുന്നുണ്ട്. അസിഫ് അലി, ശ്രീനിവാസന്‍, മംമ്ത എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍.
ലാല്‍ ജോസ് ഡയമണ്ട് നെക്ലേസിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് അയാളും ഞാനും തമ്മില്‍. ബോബി സഞ്ജയ് തിരക്കഥയെഴുതുന്ന ചിത്രത്തില്‍ പ്രിഥ്വിരാജ്, നരേയ്ന്‍, പ്രതാപ് പോത്തന്‍, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, സംവൃത സുനില്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍.

Comments

comments