എ.ആര്‍. റഹ്മാന്‍ മലയാളത്തില്‍



വടക്കുംനാഥന് ശേഷം ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍ അഭിനയിക്കുന്നു. ബിജു മേനോന്‍, ലാല്‍, സുരേഷ് കൃഷ്ണ, സുകുമാര്‍, സുനില്‍ എന്നവരാണ് ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. എ,ആര്‍ റഹ്മാന്‍ അതേ പേരില്‍ തന്നെ പ്രത്യക്ഷപ്പെടും. എ.ആര്‍ റഹ്മാന്റെ ട്രൂപ്പിലെ അംഗത്തിന്റെ വേഷമാണ് ബിജു മേനോന്. ചിത്രത്തില്‍ അഭിനയിക്കുന്നതിന് റഹ്മാന്‍ സമ്മതം നല്കിയതായാണ് റിപ്പോര്‍ട്ട്.

Comments

comments