ഇഷ്ടപ്പെട്ട വെബ് സൈറ്റ് അഡ്രസ്സുകള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതിന്:


ഇന്റര്‍നെറ്റില്‍ ഇഷ്ടപ്പെട്ട സൈറ്റുകള്‍ നമ്മള്‍ Favouriteല്‍ അടുക്കിവയ്ക്കുന്നു. ഇങ്ങനെ ചേര്‍ത്തുവച്ച വെബ്‌സൈറ്റ് അഡ്രസ്സുകള്‍ പ്രിന്റ് ചെയ്യുന്നതിനും മറ്റൊരിടത്തേക്ക് മാറ്റുന്നതിനും സാധിക്കും. അല്ലെങ്കില്‍ നമ്മള്‍ ഉപയോഗിക്കുന്ന മെയിലിലെ Inbox ല്‍ സൂക്ഷിക്കുന്നതിനും കഴിയും.

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ പേജില്‍ File തുറന്ന് Imptort/Export ക്ലിക്ക് ചെയ്യുക. അവിടെ വരുന്ന ഡയലോഗ് ബോക്‌സില്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാല്‍ നമ്മള്‍ Favorite മെനുവില്‍ സൂക്ഷിച്ചുവച്ച വെബ്അഡ്രസ്സുകള്‍ ഒരു ഫയലിലേക്ക് എക്‌സ്‌പോര്‍ട്ടു ചെയ്തു നിലനിര്‍ത്താന്‍ പറ്റും.

നമ്മുടെ കമ്പ്യൂട്ടറിന്റെ മദര്‍ബോര്‍ഡ് തകരാറിലായി കമ്പ്യൂട്ടര്‍ പ്രവര്‍ത്തനരഹിതമാകുമ്പോഴും കമ്പ്യൂട്ടര്‍ സിസ്റ്റം ഫോര്‍മാറ്റ് ചെയ്യേണ്ടി വരുന്ന സന്ദര്‍ഭങ്ങളിലും ഇങ്ങനെ ചെയ്യുന്നത് ഉപകാരപ്രദമാകും.

Comments

comments