ഇമേജില്‍ നിന്ന് ടെക്‌സ്റ്റ്


ഇമേജുകളില്‍ നിന്ന് ടെക്‌സ്റ്റ് എടുക്കാന്‍ സാധാരണ OCR സോഫ്റ്റ് വെയറുകളാണ് ഉപയോഗിക്കാറ്. സ്‌കാന്‍ ചെയ്തും മറ്റും എടുക്കുന്ന ഇമേജുകളില്‍ നിന്ന് എളുപ്പത്തില്‍ ഇതപയോഗിച്ച് ടെക്സ്റ്റ് സേവ് ചെയ്യാന്‍ സാധിക്കും. സ്‌കാനറുകളോടൊപ്പമുള്ള ഡ്രൈവര്‍ സി.ഡി.യില്‍ ഈ സോഫ്റ്റ് വെയറുകളുമുണ്ടാവും.
എന്നാല്‍ മറ്റ് സോഫ്റ്റ് നവെയറുകളൊന്നുമില്ലാതെ എം..എസ് ഓഫിസിലെ വണ്‍ നോട്ട് ഉപയോഗിച്ച് ഈ പണി ചെയ്യാം.
ആദ്യം One Note ഓപ്പണ്‍ ചെയ്യുക.
കണ്‍വെര്‍ട്ട് ചെയ്യേണ്ട ഇമേജ് ഡ്രാഗ് ആന്‍ഡ് ഡ്രോപ് ചെയ്യുക.
ഇമേജില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് copy text from picture സെലക്ട് ചെയ്യുക.
നോട്ട്പാഡോ, വേര്‍ഡോ തുറന്ന് പേസ്റ്റ് ചെയ്യുക. ഇനി നിങ്ങള്‍ക്ക് ആ ടെക്സ്റ്റ് എഡിറ്റ് ചെയ്യുകയോ, ഫോര്‍മാറ്റ് ചെയ്യുകയോ ചെയ്യാം.

Comments

comments