ഇമെയില്‍ എന്‍ക്രിപ്റ്റ് ചെയ്ത് സുരക്ഷിതമാക്കാം.


വളരെ പ്രധാനപ്പെട്ട ഡാറ്റകള്‍ അയക്കുമ്പോള്‍ അവക്ക് സുരക്ഷിതത്വം പോരെന്ന് തോന്നാറുണ്ടോ ?
ഇത്തരം സാഹചര്യങ്ങളില്‍ ഇമെയില്‍ എന്‍ക്രിപ്റ്റ് ചെയ്ത് അയക്കാം. ഔട്ടലുക്കില്‍ ഇതിന് സംവിധാനമുണ്ടെങ്കിലും അത് എളുപ്പമല്ല.
ഈയവസരത്തില്‍ ലോക്ക്ബിന്‍ എന്ന വെബ്‌സൈറ്റ് വഴി ഇത് ചെയ്യാം.
ഇതെങ്ങനെ വര്‍ക്ക് ചെയ്യുന്നു എന്ന് നോക്കാം. നിങ്ങള്‍ ഒരു മെയില്‍ അയക്കുമ്പോള്‍ തന്നെ ഒരു സീക്രട്ട് പാസ് വേഡ് അല്ലെങ്കില്‍ ഒരു സീക്രട്ട് വേഡ് ഡിക്രിപ്റ്റ് ചെയ്യാനായി കരുതിവെക്കണം. ഈ പാസ്വേഡ് ഇമെയില്‍ റിസീവ് ചെയ്യുന്നയാള്‍ക്ക് നിങ്ങള്‍ പാസ് ചെയ്യണം.
സ്വീകരിക്കുന്നയാള്‍ ലോക്ക്ബിനില്‍ വന്ന് ഡീക്രിപ്റ്റ് ചെയ്യാനുള്ള പാസ് വേഡ് നല്കുന്നു. ഇമെയില്‍ ഓപ്പണ്‍ ചെയ്ത് വേഗത്തില്‍ തന്നെ ഡെലീറ്റ് ആവും.
(Source >>Makeuseof.com)

Comments

comments