ഇന്റെര്‍നെറ്റ് സേര്‍ച്ചില്‍ തിരച്ചില്‍ നടത്തുന്നതിനുള്ള എളുപ്പമാര്‍ഗം:


നിങ്ങള്‍ ഒരു വെബ് ബ്രൗസര്‍ ഉപയോഗിച്ച് വെബ് സൈറ്റ് തെരയുന്ന സമയത്ത് ഒന്നോ രണ്ടോ വാക്കുകള്‍ ടൈപ്പു ചെയ്യാറുണ്ട്. ഒരു വാക്കുമാത്രം ടൈപ്പ് ചെയ്യുന്ന സമയത്ത് തെരച്ചില്‍ ഫലം കൃത്യമായി വരികയും അതേ സമയം രണ്ടു വാക്കുകള്‍ ടൈപ്പ് ചെയ്ത് തെരയുന്ന സമയത്ത് നമ്മുക്ക് ലഭിക്കുന്ന റിസള്‍ട്ടില്‍ വെബ് പേജുകള്‍ നമ്മള്‍ ഉദ്ദേശിക്കുന്നവയ്ക്കു പുറമെ രണ്ടു വാക്കുകളേയും വേര്‍തിരിച്ച് തെരയുന്നതാണ് ഇതിന് കാരണം. ഉദാഹരണമായി നമ്മള്‍ കമ്പ്യൂട്ടര്‍ ഹെല്‍പ് (Computer Help) എന്ന വാക്ക് ടൈപ്പു ചെയ്യുകയാണെങ്കില്‍ വരുന്ന റിസള്‍ട്ട് കമ്പ്യൂട്ടറിനെക്കുറിച്ചും ഹെല്‍പ് എന്ന വാക്കിനെ അടിസ്ഥാനമാക്കിയുമുള്ള ഫലമായിരിക്കും. ഇത് നമ്മളില്‍ സംശയത്തിനും സമയനഷ്ടത്തിനും ഇടയാക്കും.

അതുകൊണ്ട് രണ്ടോ അതിലധികമോ വാക്കുകള്‍ അടങ്ങിയ വാചകം ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്യുമ്പോള്‍ ആ വാക്കുകള്‍ ക്വൊട്ടേഷന്‍ (‘ ‘) ചേര്‍ത്ത് ടൈപ്പ് ചെയ്താല്‍ മതിയാകും. ഉദാ: ‘Computer Help’

Comments

comments