ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ വെബ് ബ്രൗസിംഗ് – വെബ്‌സൈറ്റ് തുറക്കുന്നതിനുള്ള എളുപ്പവഴികള്‍:


1. നമ്മുക്ക് തുടര്‍ച്ചയായി ആവശ്യമുള്ള വെബ് സൈറ്റുകളുടെ പേരുകള്‍ അഡ്രസ് ബാറില്‍ ടൈപ്പ് ചെയ്ത് വയ്ക്കുക. ഇങ്ങനെ ടൈപ്പ് ചെയ്ത അഡ്രസുകള്‍ വീണ്ടും തുറക്കുന്നതിന് എളുപ്പത്തില്‍ സാധിക്കുന്നു.

2. വെബ് സൈറ്റുകള്‍ തെരയുന്നതിന് ടൂള്‍ബാറില്‍ കാണുന്ന Search button ക്ലിക്ക് ചെയ്ത് നമ്മുക്ക് ആവശ്യമുള്ള സൈറ്റിന്റെ പേരുമായി ബന്ധമുള്ള വാക്കുകളോ വാചകങ്ങളോ ടൈപ്പു ചെയ്താല്‍ അവയ്ക്ക് സാമ്യമുള്ള സൈറ്റുകള്‍ പ്രത്യക്ഷപ്പെടും. ഇതില്‍ നിന്നും ആവശ്യമുള്ള സൈറ്റുകള്‍ സെലക്ട് ചെയ്യാവുന്നതാണ്.

3. ഇതുപോലെ നേരിട്ട് അഡ്രസ് ബാറില്‍ വെബ് അഡ്രസുകളുമായി ബന്ധപ്പെട്ട വാക്കുകള്‍ ടൈപ്പ് ചെയ്താല്‍ ഇന്റര്‍നെറ്റ എക്‌സ്‌പ്ലോറര്‍ സ്വമേധയാല്‍ ആ വാക്കുമായി ബന്ധപ്പെട്ട എല്ലാ സൈറ്റുകളുടെ ലിസ്റ്റ് ദൃശ്യമാക്കും. ഈ പട്ടികയില്‍ നിന്് നമുക്ക് ആവശ്യമുള്ള സൈറ്റുകള്‍ തെരെഞ്ഞെടുക്കാവുന്നതാണ്.

4. നിങ്ങള്‍ ഒരു ദിവസമോ ഓരേ സമയത്തോ വീക്ഷിച്ച വെബ് സൈറ്റുകള്‍ ഒന്നിച്ച് കാണുന്നതിന് ടൂള്‍ബാറില്‍ കാണുന്ന History button ക്ലിക്ക് ചെയ്താല്‍ മതിയാവും. (നിങ്ങള്‍ ആഗ്രഹിക്കുന്ന എത്ര ദിവസത്തെയും നിങ്ങള്‍ തുറന്ന വെബ് സൈറ്റുകള്‍ നിങ്ങള്‍ക്ക് കാണുന്നതിന് അവ ക്രമീകരിക്കാന്‍ കഴിയും. അതിനുവേണ്ടി മെനുബാറില്‍ ടൂള്‍ മെനു ക്ലിക്ക് ചെയ്തു വരുന്ന ലിസ്റ്റില്‍ നിന്ന് Internet Options ക്ലിക്ക് ചെയ്താല്‍ വരുന്ന ഡയലോഗ് ബോക്‌സില്‍ General Tabല്‍ History എന്ന ഭാഗത്തുള്ള Days to keep pages in history എന്നുള്ളയിടത്ത് നിങ്ങള്‍ക്ക് ആവശ്യമായ ദിവസങ്ങള്‍ തെരഞ്ഞെടുക്കാവുന്നതാണ്. വെബ് ഹിസ്റ്ററി നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ Clear History ക്ലിക്ക് ചെയ്യുക. നിങ്ങള്‍ മുന്‍ദിവസങ്ങളില്‍ ബ്രൗസ് ചെയ്ത എല്ലാ സൈറ്റുകളുടെ പേരുകളും ഹിസ്റ്ററി സെക്ഷനില്‍ നിന്ന് മാഞ്ഞുപോകും.)

Comments

comments